തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കും.
കോവിഡ് പ്രതിസന്ധി മറികടക്കാനായി സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പൊതുഗതാഗതം ആളുകള്‍ ഉപയോഗിക്കുന്നത് കുറച്ചതും ഇന്ധനവില വര്‍ധനവും സ്വകാര്യബസുകളെ നഷ്ടത്തിലാക്കുന്നുവെന്ന് ബസ്സുടമകള്‍ പറഞ്ഞു.










