നടന്‍ പ്രിഥ്വിരാജിന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിരവധി പേരാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷിയും പ്രിഥ്വിരാജിന് ഫേസ് ബുക്കിലൂടെ ആശംസകള്‍ നേര്‍ന്നു. മീനാക്ഷിയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന പ്രിഥ്വിയുടെ ചിത്രവും പങ്കുവച്ചായിരുന്നു ആശംസ. എന്നാല്‍ ചിത്രത്തിനു താഴെ വര്‍ഗീയ പരാമര്‍ശം ഉള്ള മോശം കമന്റുമായി ഒരു സ്ത്രീ എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്.

നിരവധി പേരാണ് കമന്റിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. പ്രിഥ്വിയുടെ ആരാധകരും വാറുതെയിരുന്നില്ല. മീനാക്ഷിയുടെ പോസ്റ്റില്‍ കമന്റ് ചെയ്തും, കമന്റ് അടങ്ങുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തും നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിഷയം കൈവിട്ടതോടെ സ്ത്രീ കമന്റ് പിന്‍വലിച്ച് തടിതപ്പുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.











