പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. മകളുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് പൃഥ്വി മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചത്.
‘എന്റെ സൂര്യപ്രകാശത്തിന് പിറന്നാള്‍ ആശംസകള്‍. ഒരു ഭാഗത്ത് നീ ഇത്ര പെട്ടെന്ന് വളരരുത് എന്ന് ആഗ്രഹിക്കുകയാണ്. എന്നാല്‍ എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംഷയോടെ നോക്കി കാണുകയാണ്. ഇന്നത്തേത്ത് പോലെ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായും ലോകത്തെ സ്‌നേഹിക്കുന്നവളായും തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു മോളേ..’-പൃഥ്വി കുറിച്ചു.
സാധാരണ മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ ഒന്നും പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് സാധാരണ ഇത്തരത്തിലുള്ള ചിത്രം പങ്കുവെയ്ക്കാറുള്ളത്. ഇത്തവണയും താരം പതിവ് തെറ്റിച്ചില്ല. അല്ലിക്ക് ആശംസകളുമായി നിരവധി ആരാധകര്‍ പൃഥ്വിയുടെ കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്.
Happy birthday sunshine! A part of me wishes you wouldn’t grow up so soon, but another part of me is so much in awe of the person you’re growing up to be! I hope you continue to be full of surprises and never stop loving the world the way you do! I love you baby girl! 😊❤️ pic.twitter.com/agVnqghrwC
— Prithviraj Sukumaran (@PrithviOfficial) September 8, 2020