സോഷ്യല്‍മീഡിയയിലെ മകളുടെ വ്യാജ അക്കൗണ്ടിനെതിരെ നടന്‍ പൃഥ്വിരാജ്. പൊഫൈല്‍ വ്യാജമാണ്. തങ്ങളുടെ ആറ് വയസുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പ്രായമാകുമ്പോള്‍ അതേക്കുറിച്ച് അവള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും പൃഥ്വി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരും വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അല്ലി പൃഥ്വിരാജ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലാണ് താരപുത്രിക്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. അക്കൗണ്ട് പൃഥ്വിരാജും സുപ്രിയയുമാണ് കൈകാര്യം ചെയ്യുന്നതെന്നും ബയോയില്‍ എഴുതിയിട്ടുണ്ട്. ഇതോടെയാണ് താരം രംഗത്തെത്തിയത്.
View this post on InstagramA post shared by Prithviraj Sukumaran (@therealprithvi) on