ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച ജവാന്മാരുടെ ധീരത എക്കാലവും ഓര്‍മിക്കപ്പെടും. പാക്കിസ്ഥാന്റെ നടപടികളെ പ്രധാന മന്ത്രി വിമര്‍ശിച്ചു. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണ്.
രാജ്യത്ത് കോവിഡ് ആശങ്കയിലാണെങ്കിലും രോഗ വ്യാപനം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിനെതിരായ പോരാട്ടം വിജയിച്ചേ തീരൂ. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദേശങ്ങളില്‍ ആരും വിട്ടുവീഴ്ച വരുത്തരുത്. ജാഗ്രത കൈവിടാന്‍ പാടില്ല. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമാണ് ശരിയായ ഔഷധമെന്നും പ്രധാനമന്ത്രി പറഞ്ഞു.