കൊച്ചി: പ്രാധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവികസേന വിമാനത്താവളത്തില്‍ മന്ത്രി ജി. സുധാകരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ബിപിസിഎല്‍ പെട്രോകെമിക്കല്‍ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ സാഗരികയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങിന് ശേഷം അദ്ദേഹം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനീയറിംങ് ട്രെയിംഗ് ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ ഉദ്ഘാടനവും വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും.