ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയായിരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു ശേഷമുള്ള ആഗോള പുനരുജ്ജീവനത്തിൽ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 ലെ ഇന്ത്യ ഗ്ലോബല്‍ വീക്കിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ കഴിവുകളുടെ ശക്തി കേന്ദ്രമാണെന്നും രാജ്യത്തെ ജനങ്ങളുടെ ഇച്ഛാശക്തിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടെക് വ്യവസായത്തെയും ടെക് പ്രൊഫഷണലുകളെയും ആര്‍ക്കാണ് മറക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തന്നെ രാജ്യത്തിന് ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സാധിക്കുമെന്നും മോദി പറഞ്ഞു. കൂടാതെ കോവിഡ് പകർച്ചവ്യാധിയെ ഇന്ത്യ ഫലപ്രദമായി നേരിടുന്നുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍,വാണിജ്യ-റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി. സി മുര്‍മു, ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരും വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുത്തു.