ബഹ്‌റൈനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അറിയിപ്പില്‍ പറയുന്നു.
മനാമ: കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ്.
വെള്ളിയാഴ്ച മുതല്‍ എത്തുന്ന യാത്രക്കാര്‍ക്ക് അവര്‍ പുറപ്പെടുന്നതിന് മുമ്പുള്ള പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം പിസിആര്‍ ടെസ്റ്റ് എടുക്കുകയും റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായി പോകാമെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ക്വാറന്റൈന്‍ സെന്ററിലേക്ക് മാറാനുമാണ് പുതിയ ഇളവുകളില്‍ നിര്‍ദ്ദേശിക്കുന്നത്.
CAA announces update to the Kingdom’s travel entry procedures
Read morehttps://t.co/z0Wk3PtM20 pic.twitter.com/LHgPmKDLdi
— Bh News (@Bhnews_eng) February 3, 2022
പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ജനുവരി ആറിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു.
നേരത്തെ, ബഹ്‌റൈനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് അഞ്ചാം ദിവസവും പത്താം ദിവസവും പിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമായിരുന്നു.