കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ യുഡിഎഫില്‍ നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശനങ്ങളും പ്രതികരണങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടികരിക്കുകയാണ്. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നാണ് വിമര്‍ശനം. കൊല്ലം ഡിസിസി ഓഫീസിനു മുന്നിലും ആര്‍എസ്പി ഓഫീസിനു മുന്നിലും സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്റാണ്, പേയ്‌മെന്റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.











