കുവൈത്ത് ആരോഗ്യമന്ത്രാലയം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതിയ ക്വാറന്റീന്‍ മാര്‍ഗരേഖ ഇറക്കാന്‍ സാധ്യത.
ഇതനുസരിച്ച് കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ സ്വാബ് പരിശോധനക്ക് വിധേയമാവുകയും നെഗറ്റീവ് ആണെങ്കിലും സമ്പര്‍ക്ക ദിവസം മുതല്‍ ഒരാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയും വേണം. ഒരാഴ്ചക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ പോസിറ്റിവ് ആണെങ്കില്‍ സ്വാബ് ടെസ്റ്റ് മുതല്‍ പത്തുദിവസം ക്വാറന്റീനില്‍ കഴിയണം. പുതിയ മാര്‍ഗരേഖ പ്രാബല്യത്തിലായിട്ടില്ല. മാര്‍ഗരേഖ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.




















