ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകളുമായി നേതാക്കള്‍. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ശ്രീരാമന് പ്രധാന സ്ഥാനമുണ്ടെന്നും രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത് എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം അറിയിച്ചു.
രാജമന്മഭൂമി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അയോധ്യ ക്ഷേത്രം രാജ്യത്തിന് ശ്രേയസ് പകരുമെന്ന് വിശ്വസിക്കുന്നാതായും അദ്വാനി പറഞ്ഞു. 1990ലെ രഥയാത്രയില്‍ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞത് വിനയപൂര്‍വ്വം താന്‍ ഓര്‍ക്കുന്നു. ശക്തവും ഐശ്യര്യവും ശാന്തവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
My belief that Ram Mandir will represent India as strong, prosperous, harmonious nation: LK Advani | Track latest news updates here https://t.co/RJSnysjSPD pic.twitter.com/OotUhRGpWM
— Economic Times (@EconomicTimes) August 4, 2020
ഭൂമിപൂജയ്ക്ക് ആശംസകളുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ രംഗത്തെത്തി. ശ്രീരാമന്റെ അനുഗ്രഹത്താല്‍ രാജ്യത്തെ പട്ടിണിയും നിരക്ഷരതയും മാറിയെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായുള്ള സ്വപ്‌നമാണ് പൂവണിയുന്നതെന്ന് യെദ്യൂരപ്പ അറിയിച്ചു.
भूमि पूजन के मौक़े पर पूरे देश को बधाई
भगवान राम का आशीर्वाद हम पर बना रहे। उनके आशीर्वाद से हमारे देश को भुखमरी, अशिक्षा और ग़रीबी से मुक्ति मिले और भारत दुनिया का सबसे शक्तिशाली राष्ट्र बने। आने वाले समय में भारत दुनिया को दिशा दे।
जय श्री राम! जय बजरंग बली!
— Arvind Kejriwal (@ArvindKejriwal) August 5, 2020
രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. രാമ രാജ്യം എന്നത് വര്‍ഗീയത വിജയിക്കുന്ന അവസരമല്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ശ്രീരാമന്‍ എല്ലാവര്‍ക്കും നീതി, നീതിപൂര്‍വകമായ പെരുമാറ്റം, ന്യായം, എല്ലാ ഇടപാടുകളിലും ദൃഢത, ധാര്‍മ്മികമായ ആര്‍ജ്ജവം, ധീരത എന്നിവയുടെ പ്രതീകമാണ് എന്നും ഇത്തരം ഇരുണ്ട നാളുകളില്‍ ഈ മൂല്യങ്ങള്‍ വളരെയധികം ആവശ്യമാണെന്നും ശശി തരൂര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
Lord ShriRam epitomises justice for all, righteous conduct, fairness&firmness in all dealings, moral rectitude &courage. These values are much needed in such dark times. If they spread throughout the land, Ram Rajya would not be an occasion for triumphalist bigotry. #JaiShriRam!
— Shashi Tharoor (@ShashiTharoor) August 5, 2020
അയോധ്യ രാജജന്മ ഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമി പൂജ 12.30 ന് നടക്കും. പ്രധാനമന്ത്രി വെള്ളി ശിലപാകി ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കും. ക്ഷേത്ര ഭൂമിയില്‍ മോദി പാരിജാത തൈ നടും. ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാംലല്ലയിലും മോദി ദര്‍ശനം നടത്തും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയുള്ള സ്റ്റാംപും പുറത്തിറക്കും.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ എത്തിക്കഴിഞ്ഞു. എല്‍.കെ അദ്വാനി, മനോഹര്‍ ജോഷി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുക്കും.
ಶತಮಾನಗಳ ನಂತರ ಮತ್ತೆ ಅಯೋಧ್ಯೆಯಲ್ಲಿ ಶ್ರೀರಾಮ ಪಟ್ಟಾಭಿಷೇಕ ನಡೆಯಲಿದೆ. ಸರ್ವೋಚ್ಛ ನ್ಯಾಯಾಲಯದ ತೀರ್ಪಿನನ್ವಯ ಭಾರತೀಯರ ಪರಮ ಪವಿತ್ರ ಶ್ರದ್ಧಾಕೇಂದ್ರ ಅಯೋಧ್ಯೆಯಲ್ಲಿ ಭವ್ಯವಾದ ಶ್ರೀರಾಮ ಮಂದಿರ ನಿರ್ಮಾಣವಾಗಲಿದ್ದು, ಇಂದು ಪ್ರಧಾನಮಂತ್ರಿ ಶ್ರೀ @narendramodi ರವರು ಮಂದಿರಕ್ಕೆ ಭೂಮಿಪೂಜೆ ನೆರವೇರಿಸಲಿದ್ದಾರೆ. (1/2) pic.twitter.com/eEdcfOeiIo
— B.S. Yediyurappa (@BSYBJP) August 5, 2020