പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുഷ്പചക്രം അര്‍പ്പിച്ചു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 സ്മൃതിദിനമായി ആചരിക്കുന്നത്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സ്മൃതിദിനാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യയിലാകമാനം 265 പോലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ചത്.

















