തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിപക്ഷ സമരത്തില്‍ വ്യാപക അക്രമം. മുപ്പതിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്രമണം ഉണ്ടായത്. പാലക്കാട്ട് 12 ലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. വനിതാ പോലീസുകാര്‍ക്കും പരിക്കുണ്ട്. മാരകായുധങ്ങളുമായായിരുന്നു അക്രമം. പോലിസ് വാഹനങ്ങള്‍ തല്ലി തകര്‍ത്തു. വഴി യാത്രക്കാര്‍ക്ക് നേരെയും അക്രമം ഉണ്ടായി.
സമരക്കാര്‍ പോലീസിന്റെ നേരെ അക്രമിക്കുകയായിരുന്നു. തലസ്ഥാനത്ത് ഒരു മാധ്യമ പ്രവര്‍ത്തകന് സമരക്കാരുടെ കല്ലേറില്‍ പരിക്കേറ്റു
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടക്കുന്ന ആള്‍കൂട്ട സമരങ്ങള്‍ രോഗ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് സമരക്കാര്‍ എത്തുന്നത്. ഇത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കണ്ടെയ്‌മെന്റ് സോണുകളില്‍ നിന്നും രോഗവ്യാപനം കുടുതലു ള്ള മേഘലകളില്‍ നിന്നും പ്രവര്‍ത്തകരും മറ്റും സമരത്തിന് എത്തുന്നുണ്ട്. അതിനിടെ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധിക്കുന്നത് ആശങ്ക രൂക്ഷമാക്കിയിട്ടുണ്ട്. തൃശൂരില്‍ സമരങ്ങളില്‍ പങ്കെടുത്ത
പത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.