തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതി വിവാദമായതോടെ പുതിയ നിയമം അനുസരിച്ച് കേസെടുക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതിക്ക് സാധ്യത. പോലീസിന് പുറമെ നിയമ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.
പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും. ആര്‍ക്കും പരാതി നല്‍കാമെന്ന വ്യവസ്ഥയും നടപ്പാക്കിയേക്കില്ല. അടുത്ത ബന്ധുക്കള്‍ പരാതിക്കാരാകണമെന്ന വ്യവസ്ഥവെക്കും. ഡിജിപിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഇവ ഉള്‍പ്പെടുത്താനാണ് ആലോചന.
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. പോലീസ് ആക്ടില്‍ 118 എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലെ തീരുമാനം.












