ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. രാജ്യത്തെ 39 ആശുപത്രികളിലെ 1,210 രോഗികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആറിന്റെ വെളിപ്പെടുത്തല്‍.
കേന്ദ്രഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലുമായി 25 നഗരങ്ങളിലെ ഗുരുതരാവസ്ഥയിലായ രോഗികളിലാണ് പഠനം നടത്തിയത്. രോഗം ഗുരുതരമാകുന്നത് തടയാനോ മരണനിരക്ക് കുറക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് പഠനത്തിലൂടെ വ്യക്തമായതായി ഐസിഎംആര്‍ അറിയിച്ചു. കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കോവിഡ് രോഗം മൂര്‍ച്ഛിച്ച രോഗികളില്‍ പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്.












