മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. 2017-ല്‍ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ നിന്നാണ് കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നായിരുന്നു കുഞ്ഞാലിക്കുട്ടി ലോക്സഭയിലെത്തിയത്. തുടര്‍ന്ന് 2019-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.












