മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നിറഞ്ഞ ആത്മവിശ്വാസമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്നും ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് യുഡിഎഫില്‍ മാത്രമാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണുളളതെന്ന് പാണക്കാട് ശിഹാബ് തങ്ങളും പറഞ്ഞു.











