തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്ന് പി.ജെ ജോസഫ്. ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ച് സീറ്റിലും വിജയിക്കും. ഫലം വരുമ്പോള്‍ ‘രണ്ടില’ കരിഞ്ഞു പോകുമെന്നും ‘ചെണ്ട’ കൊട്ടിക്കയറുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.
യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. രണ്ടില ചിഹ്നം നഷ്ടമായത് വിജയ സാധ്യതയെ ഒരുതരത്തിലും ബാധിക്കില്ല. ചിഹ്നം മാറിയതുകൊണ്ട് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊടുപുഴ പുറപ്പുഴ സ്‌കൂളിലാണ് പി.ജെ ജോസഫ് തന്റെ വോട്ട് രേഖപ്പെടുത്തിയത്.












