തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍. മാര്‍ക് ആന്റണിയെ ഉദ്ധരിച്ച് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ആദരണീയനാണ്. പക്ഷേ ഭരണത്തെ നിയന്ത്രിക്കാനാകുന്നില്ല. പ്രശ്‌നം കപ്പിത്താന്റെ മുറിയില്‍ തന്നെയാണ്. ഒരു മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണ് നിയന്ത്രണം. എന്തറിഞ്ഞാണ് ഭരിച്ചിരുന്നത്? വിഡി സതീശന്‍ സഭയില്‍ ചോദിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ആകെ 9.25 കോടി കമ്മീഷന്‍, ഇതില്‍ ബെവ്‌കോ ആപ് സഖാവിന്റെ ബന്ധം അറിയണം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധഗ്രന്ഥത്തെ മറയാക്കിയെന്നും വിഡി സതീശന്‍ സഭയില്‍ പറഞ്ഞു.
വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ചോര്‍ത്തികൊടുത്തു. അദാനിയുമായി മത്സരിച്ചവര്‍ അദാനിയുടെ അമ്മായി അച്ഛന്റെ കണ്‍സല്‍ട്ടന്റാക്കി. കേരളത്തില്‍ കണ്‍സല്‍ട്ടന്‍സി രാജാണ്. ചാഫ് സെക്രട്ടറിയേക്കാള്‍ കൂടതല്‍ ശമ്പളം പറ്റുന്നവരുണ്ട്. ധനമന്ത്രിക്ക് എല്ലാം അറിയാം. പക്ഷേ മന്ത്രിസഭയുടെ ഫുഡ്‌ബോര്‍ഡിലാണ് യാത്ര, ധനമന്ത്രി വെറും നോക്കുകുത്തിയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.