യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഹൃദയാഘാതത്തെ തുടർന്നാണ് പി ബിജുവിന്റെ അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി, ഡി വൈ.എഫ്. ഐ മുൻ സംസ്ഥാന ട്രഷറര്‍, സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ ബിജു വഹിച്ചിട്ടുണ്ട്.











