തിരുവനന്തപുരം: ചെത്തുതൊഴിലാളിയുടെ മകന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. എന്നെ അറിയുന്നവര്‍ക്ക് എന്ത് ജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമായറിയാം. ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് പോലീസാണ്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.’-മുഖ്യമന്ത്രി പറഞ്ഞു.
2020 ഡിസംബര്‍ 31വരെ 1,51,513 പേര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍പ്പോലും പിഎസ്‌സി 4,012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ മേഖലയിലും മറ്റ് മേഖലകളിലും പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്നില്ലെന്ന് വീട്ടില്‍ കഴിയുന്ന രോഗികള്‍ റൂം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനങ്ങളിലെ കോവിഡ് മുന്‍കരുതല്‍ ഉറപ്പാക്കാന്‍ ശക്തമായി ഇടപെടും.