തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ് മേത്തയെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരിന് കത്തുനല്‍കി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 28ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനംമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.