തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി. ആദ്യ തവണ അനുമതി തേടിയപ്പോള്‍ അടിയന്തര സാഹചര്യം സര്‍ക്കാര്‍ വിശദീകരിച്ചില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും അനുമതി നിഷേധിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഡിസംബര്‍ 31ന് നിയമസഭാ സമ്മേളനത്തിന് അനുമതി തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറെ കണ്ടു. അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായാണ് സൂചന.