ശബരിമല മണ്ഡല വിളക്ക് കാലത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും. അന്തിമതീരുമാനം ഉന്നതതല റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പാക്കും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും.
ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി ഉണ്ടാക്കും. ശബരിമലയിലേക്ക് പ്രവേശനം വെർച്ച്വർ ക്യൂ വഴി മാത്രമായിരിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവരെയും പ്രവേശിപ്പിക്കും .സന്നിധാനത്ത് വിരി വെയ്ക്കുവാൻ അനുവദിക്കില്ല. പരിമിതമായ തോതിൽ മാത്രം അന്നദാനം നടത്തും. എത്ര തീർഥാടകർ എത്തുമെന്ന് പറയാനാകില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡണ്ട് എൻ വാസു അറിയിച്ചു.

















