ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ഉപയോഗിത്തിന് അനുമതി തേടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍. യുകെയിലും ബഹ്‌റൈനിലും ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇത്. 95 ശതമാനം വിജയം കണ്ടാതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസറിന്റേത്.
വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഈ വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ ജനങ്ങളില്‍ വിതരണം ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം ഫൈസറിന്റെ വാക്‌സിന്‍ നെഗറ്റീവ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഇന്ത്യ പോലുള്ള വലിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വെല്ലുവിളി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.