ഡല്‍ഹി: ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 8 പൈസയും ഡീസലിന് 19 പൈസയും ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.തുടര്‍ച്ചയായി രണ്ട് മാസത്തോളം പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം ഡല്‍ഹിയിലെ പെട്രോള്‍ വില 81.38 രൂപയില്‍ നിന്ന് ലിറ്ററിന് 81.46 രൂപയായി ഉയര്‍ത്തി. ഡീസല്‍ നിരക്ക് ലിറ്ററിന് 70.88 രൂപയില്‍ നിന്ന് 71.07 രൂപയായി ഉയര്‍ന്നു.
പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അന്താരാഷ്ട്ര എണ്ണവിലയുടെയും വിദേശനാണ്യ നിരക്കിന്റെയും അടിസ്ഥാനത്തില്‍ പ്രതിദിനം പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്.




















