കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി 9 മുതല്‍ 13 വരെ തുടര്‍ച്ചയായി അഞ്ചു ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 1.69 രൂപയും പെട്രോളിന് 1.49 വര്‍ധിച്ചു.
അടുത്ത ദിവസങ്ങളില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇന്നത്തേത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.32 രൂപയാണ്. ഡീസലിന് 84.65 രൂപയാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.69 രൂപയും ഡീസലിന് 83.14 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 88.90 രൂപയും ഡീസലിന് 82.97 രൂപയുമാണ് ഇന്നത്തെ വില.