കൊച്ചി: തുടര്‍ച്ചയായ നാലാംദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 90 രൂപയ്ക്കടുത്തെത്തി. തിരുവനന്തപുരം പാറശാലയില്‍ 89.93 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.73 രൂപയും. ഡീസല്‍ 83.91 രൂപയുമാണ് വില.
കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ വില നിലവില്‍ 88.10 രൂപയും ഡീസല്‍ വില 82.40 രൂപയുമാണ്. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ചതന്നെ തലസ്ഥാനത്ത് ഇന്ധനവില 90 രൂപ പിന്നിടും.
അതേസമയം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില സര്‍വകാല റെക്കോഡില്‍ എത്തി. മുംബൈയില്‍ പെട്രോള്‍ വില 94 രൂപ 50 പൈസ ആയി. ഡല്‍ഹിയിലും പെട്രോള്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. 87 രൂപ 90 പൈസ. ബെംഗളൂരുവില്‍ പെട്രോള്‍ വില 90 രൂപ 85 പൈസയിലെത്തി.