കൊച്ചി: ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപ 66 പൈസയാണ് വില. ഡീസലിന് 77 രൂപ 74 പൈസയും. നവംബര്‍ 20ന് ശേഷം പെട്രോളിന് 2 രൂപ 40 പൈസയും ഡീസലിന് 3 രൂപ 36 പൈസയുമാണ് കൂടിയത്.