തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90 കടന്നിരുന്നു.
തിരുവനന്തപുരത്ത് പെട്രോള്‍ വില 89.48 രൂപയായി. ഡീസലിന് വില 83.59 ആയി ഉയര്‍ന്നു. കൊച്ചിയിലെ പെട്രോള്‍ വില 87.76 ഉം ഡീസലിന് വില 81.92 ഉം ആയി. ഇന്ധന വിലയില്‍ എട്ട് മാസം കൊണ്ട് വര്‍ധിച്ചത് 16 രൂപ 30 പൈസയാണ്. എട്ട് മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധനവില കൂടിയത്.