കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.83 രൂപയും ഡീസല്‍ 82.96 രൂപയുമായി ഉയര്‍ന്നു.