കൊച്ചി: ഒരാഴ്ചയ്ക്ക് ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി.
തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വര്‍ധിച്ചു. ജനുവരിയില്‍ മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി. അതേസമയം ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറില്‍ താഴെയാണ്.