കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 97 പൈസയായി. ഡീസല്‍ ലിറ്ററിന് 80 രൂപ 14 പൈസ. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില. ഇത് ആറാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത്.