എണ്ണ കമ്പനികളുടെ നഷ്ടം ലിറ്ററിന് 10 രൂപ, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്‌ അനിവാര്യമെന്ന് മാര്‍ക്കറ്റിംഗ് കമ്പനികള്‍

petrol price

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടകണക്കുകള്‍
പുറത്ത് വരുന്നത്.

ന്യൂഡെല്‍ഹി : ഇന്ധന വില നിശ്ചയിക്കുന്നത് വിപണി വിലയെ അനുസൃതമായതിനാല്‍ ഇപ്പൊഴത്തെ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന് ലിറ്ററിന് നിലവിലുള്ളതിനേക്കാള്‍ പന്ത്രണ്ട് രൂപയെങ്കിലും വര്‍ദ്ധിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍.

എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് ഈ വില വര്‍ദ്ധനവ് നടപ്പിലാക്കത്തതെന്ന് വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനു മുമ്പും രാജ്യത്ത് നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന വേളയില്‍ ഇന്ധന വിലയില്‍ മാറ്റമില്ലാതെ നിലനിന്നിരുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് 2021 നവംബര്‍ നാലിനു ശേഷം പെട്രോള്‍ ഡീസല്‍ വിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. എന്നാല്‍, ഇക്കാലയളവില്‍ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തു.

യുക്രെയിനെതിരെ റഷ്യ നടത്തുന്ന ആക്രമണം, ക്രൂഡോയില്‍ ഉത്പാദനം ഒപെക് രാജ്യങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തിയത് എല്ലാംബ്രന്റ് ക്രൂഡോയില്‍ വില വര്‍ദ്ധനവിന് കാരണമായി. എന്നാല്‍, ഇക്കാലയളവില്‍ രാജ്യത്തെ ഇന്ധന വിലയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു.

പുതിയ സംവിധാനം അനുസരിച്ച്  രാജ്യാന്തര വിപണിക്ക് ആനൂപാതികമായാണ്  എല്ലാ ദിവസവും പെട്രോള്‍, ഡീസല്‍ വില പുനര്‍ നിര്‍ണയിക്കുന്നതാണ്.

2022 മാര്‍ച്ച് പതിനാറിന് എണ്ണ കമ്പനികളുടെ കണ്‍സോര്‍ഷ്യം വില പുനര്‍ നിര്‍ണയം നടത്തുമെന്നും പെട്രോളിന് ലിറ്ററിന് പന്ത്രണ്ട് രൂപയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചാല്‍ വലിയ വില വര്‍ദ്ധനവ് തടയാനാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നേരത്തെ, ഇത്തരത്തില്‍ എക്‌സൈസ് തീരുവ കുറച്ച് വില കുറച്ചിരുന്നു.

ഇറക്കുമതി ചെലവും ക്രൂഡോയില്‍ സംസ്‌കരിക്കുന്ന ചെലവും മറ്റും പരിഗണിക്കുമ്പോള്‍ റീട്ടേയില്‍ വില കുറവാണ്.

പൊതുമേഖലാ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഒരു ലിറ്ററിന് മേല്‍ 4,92 രൂപ നഷ്ടം സഹിക്കുകയാണ് ഇപ്പോള്‍. മാര്‍ച്ച് 12 ന് ഇത് ലിറ്ററിന് 10 രൂപയും ഏപ്രില്‍ ഒന്നിന് 12.60 രൂപയുമാകും. ഇത് നികത്താതെ മറ്റു പോവംഴികളുമില്ല.

ഇന്ധന വില ഉയര്‍ത്തുമ്പോള്‍, ജനങ്ങള്‍ക്ക് വലിയ ഭാരമാകും ഉണ്ടാകുക. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരും റീട്ടെയില്‍ ഇന്‍ഫ്‌ളേഷനെ ഇത് ബാധിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കും.

ഇതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. കേന്ദ്ര എക്‌സൈസ് നികുതി കുറയ്ക്കുക മാത്രമാണ് സര്‍ക്കാരിനുമുമ്പുള്ള ബദല്‍ മാര്‍ഗം.

രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 116 ഡോളറാണ്. 2021 നവംബറില്‍ ഇത് ബാരലിന് 60 ഡോളര്‍ മാത്രമായിരുന്നു. ഇൗ നിലയില്‍ നിന്ന് നാലു മാസത്തിനുള്ളില്‍ വില ഇരട്ടിയോളം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ആനുപാതിക വില വര്‍ദ്ധനവ് രാജ്യത്തെ എണ്ണ കമ്പനികള്‍ വരുത്തിയിട്ടില്ലായിരുന്നു.

2021 നവംബര്‍ നാലിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ ലിറ്ററിന് പത്തു രൂപയും നികുതി കുറച്ചിരുന്നു. ചില സംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തില്‍ വാറ്റ് കുറച്ചു. ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന്‍ മേല്‍ 8.56 രൂപയാണ് കുറച്ചത്.

രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 95.41 രൂപയാണ് ഡീസല്‍ വില ലിറ്ററിന് 86.67 രൂപയും മുംബൈയില്‍ ഇത് 109.98 ഉം 94.14 രൂപയുമാണ്. 12 രൂപ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും മാര്‍ച്ച് പതിനാറിനു ശേഷം ക്രമാനുഗതമായി ഇന്ധന വില വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES