കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് 80 രൂപ 47 പൈസയും പെട്രോളിന് 86 രൂപ 48 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 84 രൂപ 35 പൈസയാണ്. ഡീസല്‍ ലിറ്ററിന് 78 രൂപ 45 പൈസയാണ് വില.
ഇതുവരെ രണ്ട് തവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂട്ടിയത്. വരാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും വില കൂട്ടാന്‍ കാരണം. അസംസ്‌കൃത എണ്ണ ഉത്പാദനം നിയന്ത്രിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില കഴിഞ്ഞ പതിനൊന്ന് മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ഇറക്കുമതി ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനമാക്കിയാണ് ഇന്ധനവില നിര്‍ണ്ണയിക്കുന്നത്.












