കെ.അരവിന്ദ്
സ്വര്‍ണ വായ്‌പ എടുക്കണമെങ്കില്‍ പണയപ്പെടുത്താന്‍ കൈയില്‍ സ്വര്‍ണം വേണം. ഇന്‍ഷുറന്‍സ് പോളിസിയോ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളോ പണയപ്പെടുത്തി വായ്‌പ എടുക്കാനും അതൊക്കെ കൈവശമുള്ളവര്‍ക്കേ പറ്റൂ. ഒന്നും പണയപ്പെടുത്താനില്ലാത്തവര്‍ക്ക് പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ; പ്രത്യേകിച്ച് കൈവശം സ്വര്‍ണമോ മ്യൂച്വല്‍ ഫണ്ടോ പോലുള്ള ആസ്‌തികള്‍ കൈവശമില്ലാത്ത ചെറുപ്പക്കാര്‍ക്ക്.
ഒരു പണയവുമില്ലാതെ നല്‍കുന്ന വായ്‌പ ആയതിനാല്‍ പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണ്. എന്നാല്‍ വായ്‌പ എടുക്കുന്നയാളെ സംബന്ധിച്ച വിവിധ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.
പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക് കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുകയാണ്. ഉപഭോക്താവിന്റെ മുന്‍കാല വായ്‌പാ ചരിത്രം, അപേക്ഷിച്ചിട്ടുള്ള വായ്‌പാ തുക, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്വഭാവം തുടങ്ങിയവയൊക്കെ വായ്‌പാ യോഗ്യത വിലയിരുത്തുമ്പോള്‍ പരിഗണിക്കപ്പെടും.
750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക് കുറഞ്ഞ നിലവാരത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇഎംഐയും കൃത്യസമയത്ത് അടച്ചുതീര്‍ത്താല്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് പരമാവധി എടുക്കാവുന്ന വായ്‌പയുടെ 30 ശതമാനത്തില്‍ കൂടാതെ വായ്‌പാ വിനിയോഗം നടത്തുകയാണെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടും.
ക്രെഡിറ്റ് റിപ്പോര്‍ട്ട് നിശ്ചിത കാലയളവിനുള്ളില്‍ പരിശോധിക്കുന്നത് ക്രെഡിറ്റ് സ്‌കോ ര്‍ എവിടെ നില്‍ക്കുന്നുവെന്ന് വിലയിരുത്താ ന്‍ സഹായകമാകും. ക്രെഡിറ്റ് സ്‌കോര്‍ സൗ ജന്യമായി ഓണ്‍ലൈന്‍ വഴി അറിയാന്‍ സാ ധിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്‌പകള്‍ എടുക്കുന്നത് പരമാവധി കുറയ്‌ക്കാന്‍ ശ്രമിക്കുക. ക്രെഡിറ്റ് കാര്‍ഡുകള്‍ ആവശ്യത്തില്‍ കൂടുതല്‍ കൈവശം വെക്കുന്നതും നല്ല ശീലമല്ല. ക്രെഡിറ്റ് കാര്‍ഡുകളുടെ ഓഫറുകളില്‍ വശംവദരായി പുതിയ അപേക്ഷകള്‍ നല്‍കി കാര്‍ ഡുകളുടെ എണ്ണം വര്‍ധിപ്പിക്കരുത്.
നിലവില്‍ വായ്‌പകളുണ്ടെങ്കില്‍ വായ്‌പാ യോഗ്യത അതിന് അനുസരിച്ച് കുറയും. ശമ്പളം, വായ്‌പയുടെ മാസഗഡു എന്നിവയെല്ലാം കണക്കിലെടുത്താണ് നിങ്ങള്‍ക്ക് അനുവദിക്കാവുന്ന വായ്‌പാതുക ബാങ്ക് നിശ്ചയിക്കുന്നത്. തിരിച്ചടവ് കാലയളവ് അവസാനിക്കാറായ നിലവിലുള്ള വായ്‌പകള്‍ ക്ലോസ് ചെയ്യുന്നത് വായ്‌പാ യോഗ്യത വര്‍ധിപ്പിക്കാന്‍ സ
ഹായകമാകും. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും ഭേദപ്പെട്ട പലിശനിരക്ക് ഉറപ്പുവരുത്തുന്നതിനും ഇതിലൂടെ സാധിക്കും.
ഉപഭോക്താവിന്റെ പ്രകൃതം വായ്‌പാ യോഗ്യത നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. മുന്‍കാലത്ത് വീഴ്‌ച വരുത്താതെ വായ്‌പാ തുക തിരിച്ചടച്ച ചരിത്രമാണ് നിങ്ങള്‍ ക്കുള്ളതെങ്കില്‍ അത് പുതിയ വായ്‌പ എടുക്കുമ്പോള്‍ ഗുണകരമാകും. പുതിയ ജോലിയില്‍ പ്ര വേശിക്കുന്നതിന് നിലവില്‍ താമസിക്കുന്ന നഗരത്തിലെത്തിയത് അടുത്തിടെയാണെങ്കില്‍ നി ങ്ങള്‍ ഉയര്‍ന്ന റിസ്‌കുള്ള ഉപഭോക്താവായിട്ടായിരിക്കും പരിഗണിക്കപ്പെടുക. അത് ആദ്യത്തെ ജോ ലിയാണെങ്കില്‍ റിസ്‌ക് പിന്നെയും കൂടും. അതേ സമയം നിങ്ങള്‍ക്ക് ബാ ങ്കില്‍ ഒരു സാലറി അ ക്കൗണ്ടുണ്ടെങ്കില്‍, ദീര്‍ഘമായ ഇടപാട് ചരിത്രവും മികച്ച വരുമാനവുമുണ്ടെങ്കില്‍ നിങ്ങളെ റിസ്‌ക് കു റഞ്ഞ ഉപഭോക്താവായിട്ടായിരിക്കും ബാങ്ക് പരിഗണിക്കുക.

















