കെ.അരവിന്ദ്
ജോലി മാറുകയും മറ്റൊരു നഗരത്തിലേ ക്ക് താമസം മാറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ കെ വൈ സി (നോ യൂര്‍ കസ്റ്റമര്‍) വിശദാംശ ങ്ങള്‍ പുതുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപം, ഇന്‍ഷുറന്‍സ്, ബാങ്ക് ഇടപാടുകള്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പുതിയ മേല്‍വിലാസത്തില്‍ കിട്ടണമെങ്കില്‍ അത് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്‌ത് നല്‍കേണ്ടതുണ്ട്.
ഫോണ്‍ നമ്പരിലും ഇ-മെയില്‍ വിലാസ ത്തിലുമുള്ള മാറ്റങ്ങളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. മിക്ക വിനിമയങ്ങളും ഫോണും ഇ-മെയില്‍ വഴിയുമാണെന്നിരിക്കെ ഇത് പുതുക്കി നല്‍കിയില്ലെങ്കില്‍ സുപ്രധാനമായ പല വിവരങ്ങളും നിങ്ങള്‍ അറിയാതെ പോകാന്‍ ഇടവരും.
ഈയിടെയായി മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം സംബന്ധിച്ച അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് നിക്ഷേപകര്‍ക്ക് അയക്കാറുണ്ട്. നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ടുണ്ടെങ്കില്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, (എന്‍ എസ്‌ഡിഎല്‍) സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (സിഡിഎസ്‌എല്‍) എന്നീ ഡെപ്പോസിറ്ററികളില്‍ ഒന്നില്‍ നിന്നും നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, ലിസ്റ്റ് ചെയ്‌ത ബോണ്ടുകള്‍, ഡിബെഞ്ചറു കള്‍, മറ്റ് മൂലധന വിപണി ഉല്‍പ്പന്നങ്ങള്‍ എ ന്നിവയിലെ നിക്ഷേപം സംബന്ധിച്ച അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഇ-മെയില്‍ വഴി പതിവായി ലഭിക്കാറുണ്ടാകും. അതുകൊണ്ടുതന്നെ ഇത് മുടക്കമില്ലാതെ ലഭിക്കാന്‍ ഇ-മെയില്‍ വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം.
camskra.com എന്ന വെബ്‌സൈറ്റില്‍ നിന്നും കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം പൂരിപ്പിച്ച് നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് ഓഫീസിലോ ബാങ്ക്, സ്റ്റോക്ക് ബ്രോക്കര്‍ തുടങ്ങിയ ഡെപ്പോസിറ്ററി പാര്‍ട്ടി സിന്റുകളുടെ ഓഫീസിലോ സമര്‍പ്പിക്കാവുന്നതാണ്. നിങ്ങള്‍ക്ക് നിക്ഷേപമോ ഡീമാറ്റ് അക്കൗണ്ടോയുള്ള സ്ഥാപനത്തെ വേണം അപേക്ഷ സമര്‍പ്പിക്കാനായി സമീപിക്കേണ്ടത്.
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കെ വൈ സി ഫോം സമര്‍പ്പിക്കുന്നതിന് ഇവക്ക് സേവനം നല്‍കുന്ന രജിസ്‌ട്രാറെ സമീപിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (കാംസ്), കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ എന്നിവയുടെ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
മൊബൈല്‍ നമ്പറില്‍ വരുന്ന മാറ്റം കെ വൈ സി അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ രേഖപ്പെടുത്താവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ നേരത്തെ മറ്റൊരു മൊബൈല്‍ നമ്പരാണ് നല്‍കിയതെങ്കില്‍ ചില ഫണ്ട് ഹൗസുകള്‍ രണ്ട് നമ്പരുകളും നിലനിര്‍ത്താറുണ്ട്. ചില ഫണ്ട് ഹൗസുകള്‍ പുതുതായി നല്‍കിയ നമ്പരോ ഇ-മെയില്‍ വിലാസമോ മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അതേസമയം മേല്‍വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ പുതിയത് മാത്രമേ രേഖകളില്‍ നിലനിര്‍ത്തുക യുള്ളൂ.
പലരുടെയും ധാരണ കെ വൈ സി ഒരി ക്കല്‍ സമര്‍പ്പിച്ചാല്‍ അതേകുറിച്ച് മറക്കാമെന്നാണ്. എന്നാല്‍ ഓരോ മാറ്റവും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നത് നമ്മുടെ ധനകാര്യ ഇടപാടുകള്‍ കൃത്യമായി തന്നെ അറിയാന്‍ സാധിക്കണമെങ്കില്‍ അത്യാവശ്യമാണ്.














