ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സിബിഐ. കേസില്‍ അന്വേഷണം ആരംഭിച്ചെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സിബിഐ പറഞ്ഞു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ സിബിഐ അറിയിക്കും.
അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച സിബിഐ, സാക്ഷികളില്‍ ചിലരുടെ മൊഴിയും രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഇന്നോ തിങ്കളാഴ്ചയോ സിബിഐ ഫയല്‍ ചെയ്യും. ചൊവ്വാഴ്ച വിഷയം സുപ്രീംകോടതി പരിശോധിക്കും.












