കാസര്‍ഗോഡ്: പെരിയയില്‍ സിബിഐയ്ക്ക് വഴങ്ങി സര്‍ക്കാര്‍. ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ കാസര്‍ഗോഡ് ക്യാമ്പ് ഓഫീസ് അനുവദിച്ചു. സിബിഐയ്ക്ക് ക്യാമ്പ് ഓഫീസ് അനുവദിച്ച് ഉത്തരവിറങ്ങി. പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ആകും ക്യാമ്പ് ഓഫീസ്. അടുത്ത ആഴ്ച്ച ഓഫീസ് ഔദ്യോഗികമായി കൈമാറും. ജീവനക്കാരെയും വാഹനവും അനുവദിക്കാനുള്ള സിബിഐയുടെ അപേക്ഷ പോലീസ് മേധാവിയുടെ പരിഗണനയിലാണ്.
ക്യാമ്പ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐയുടെ ആദ്യ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. രണ്ടാമത് കത്തയച്ച ശേഷമാണ് ഉത്തരവിറങ്ങിയത്.











