ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ജനങ്ങൾ കോവിഡിനോട് പൊരുത്തപ്പെട്ടു എന്ന് വേണം കരുതുവാൻ. കോവിഡ് ബാധിതരായ അവർ സ്വയം പ്രഖ്യാപിക്കുകയും, ഹോം ക്വാറന്റയിനിലേക്ക് സ്വയം ഉൾവലിയുകയും ചെയ്യുന്ന കാഴ്ച സ്ഥിരമായിരിക്കുകയാണ്. കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ സ്വന്തമായ പ്രതിരോധ പ്രവർത്തനങ്ങൾ തന്നെ നടത്തുന്നു. മരണസംഖ്യ ഗണ്യമായി കുറയുകയും ചെയ്തിരക്കുന്നു.
കാര്യമായ ശാരീരിക ബുദ്ധിമുട്ടുള്ള രോഗികൾ മാത്രമാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇരുപതിനായിരത്തിലേറെ പേർക്ക് ചികിത്സ നൽകുവാനുള്ള പുതിയ ആശുപത്രികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും നിലവിൽ അവിടെ രോഗികളുടെ എണ്ണം കുറവാണ്. തൽക്കാലം പുതിയ ആശുപത്രികൾ തുടങ്ങേണ്ടതില്ലെന്ന് ഡൽഹി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന താത്കാലിക ആശുപതി അടച്ച് പൂട്ടേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.