ഷാര്‍ജ: ഷാര്‍ജയില്‍ തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ കോവിഡ് പിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന് മുനിസിപ്പാലിറ്റി. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമല്ല.
അതേസമയം തൊഴിലാളികള്‍ വാക്‌സിനെടുത്തതായോ, നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റാണെന്നോ, വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിക്കണമെന്ന് സ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും നിര്‍ദ്ദേശമുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
രണ്ട് മീറ്റര്‍ അകലത്തിലായിരിക്കണം ഭക്ഷണശാലകളിലെ മേശകളെന്നും ഒരു മേശയില്‍ നാല് പേര്‍ക്ക് മാത്രമാണ് ഇരിക്കാന്‍ അനുമതിയെന്നും നേരത്തെ തന്നെ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിരുന്നു.

















