സിപിഐഎം എം എല്‍ എ ആയിരുന്ന ശെല്‍വരാജിനെ കോണ്‍ഗ്രസിലെത്തിച്ചതിന് പിന്നിലെ കളികള്‍ താന്‍ വെളിപ്പെടുത്തുമെന്ന് പി.സി ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും അറിവോടെയാണ് ഇതെല്ലാം നടന്നത്. ഇതിന് പിന്നില്‍ നടന്ന അന്തര്‍നാടകങ്ങളും ഡീലുകളും തനിക്ക് വെളിപ്പെടുത്തേണ്ടി വരും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരും. പിണറായി വിജയനെ ചെറുതായി കാണാനാവില്ല. സര്‍ക്കാരിന്റെ ക്ഷേമ, വികസന പധതികള്‍ ഗുണം ചെയ്യും. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതടക്കം ജനങ്ങള്‍ ചര്‍ച്ച ചെയ്യും. കുഞ്ഞാലികുട്ടി രാജി വച്ച് വരുന്നത് യുഡിഎഫിന് ദോഷമേ ചെയ്യു.യുഡിഎഫിന്റെ തകര്‍ച്ചയുടെ ആക്കം ഇത് കൂട്ടുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.


















