സ്വര്‍ണക്കടത്ത് കേസ് സിപിഐഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു.സംസ്ഥാന ഘടകം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ആണ് ചര്‍ച്ചയായത്. വിഷയം സാമ്പത്തിക കുറ്റകൃത്യമാണ്. സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇതുമായി ബന്ധമില്ല. വിദേശ രാജ്യം കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര അന്വേഷണമാണ് വേണ്ടതെന്ന് സംസ്ഥാന ഘടകത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വിഷയമായതില്‍ സംഘടന തലത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യോഗം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് കീഴിലുള്ള കരാര്‍ ജീവനക്കാരി മാത്രമാണ് താനെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ തെറ്റെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. തന്‍റെ യോഗ്യത സംബന്ധിച്ച കത്ത് വ്യാജമല്ല. കോണ്‍സല്‍ ജനറലിന്‍റെ സാക്ഷ്യപത്രം വ്യാജമല്ല. ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും പറയാനില്ല, പക്ഷേ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കാന്‍ തയ്യാറാണ്- സ്വപ്ന വ്യക്തമാക്കുന്നു.











