പത്തനംതിട്ട: ഒന്നാംഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. പുതുപ്പറമ്പില്‍ മത്തായി ആണ് മരിച്ചത്. റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ഇദ്ദേഹം തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.