ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തില്‍ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയെ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസടക്കം 16 പ്രതിപക്ഷ പാ4ട്ടികള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം. കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിന് തുടക്കമാകുക. കോണ്‍ഗ്രസിന് പുറമെ എന്‍.സി.പി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാ4ട്ടി, ആ4.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ആ4.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്.











