കണ്ണൂര്‍: പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനൊന്ന് പേര്‍ക്ക് കോവിഡ്. ജനറല്‍ വാര്‍ഡിലെ എട്ട് രോഗികള്‍ക്കും കൂട്ടിരിപ്പിനെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. റാപിഡ് പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജിലെ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടും. അണുനശീകരണത്തിന് ശേഷം 31 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, മെഡിക്കല്‍ കോളെജില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ഹൗസ് സര്‍ജന്‍, മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍, രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് രോഗബാധയേറ്റത്. ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന 150 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനിലാണ്.
വിവിധ രോഗങ്ങള്‍ക്കായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ 12 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരായ ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നത് ആശങ്കയിലാക്കുന്നു.