മസ്കറ്റ്:കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും, കുട്ടികളുടെയും അഭിപ്രായം ശേഖരിക്കുന്നതിനായി പ്രത്യേക സര്‍വേ സംഘടിപ്പിക്കുന്നു. നിലവില്‍ തുടരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകള്‍, പോരായ്മകള്‍, സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍, സ്‌കൂളുകള്‍ തുറക്കുന്ന ഘട്ടത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവ സ്‌കൂള്‍ അധികൃതരുമായി പങ്കു വെയ്ക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് 4 നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്. നവംബര്‍ 2020, ജനുവരി 2021, ഏപ്രില്‍ 2021, അല്ലെങ്കില്‍ ഒമാനില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമായതിന് ശേഷം. സര്‍വേയിലൂടെ ലഭ്യമാകുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാകും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.















