ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പാറശ്ശാല സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. വെള്ളറട കുരിശുമലയില്‍ പതിനൊന്നാരയോടെയാണ് അപകടം നടന്നത്.
ബന്ധു വീട്ടില്‍ കല്യാണം ക്ഷണിക്കാന്‍ പോകുന്ന വഴി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.