കൊച്ചി: കൊച്ചിയില്‍ അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തിലെ മുഖ്യപ്രതി സംസ്ഥാനം വിട്ടതായി സൂചന. വണ്ണപ്പുറം കാളിയാര്‍ സ്വദേശി മുഹമ്മദ് റസല്‍ ബംഗളൂരു ഭാഗത്ത് എത്തിയതായാണ് ഒടുവില്‍ ലഭിച്ച വിവരം. ഇയാളെ പിടികൂടാന്‍ പോലീസ് തെരച്ചില്‍ ശക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായ കെട്ടിട ഉടമ നജീബിനെ കോടതി ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.സാമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോയെന്നാണ് പൊലീസിന്റെ സംശയം. ഏതെങ്കിലും രീതിയിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.