നാലിടത്ത് ജയിച്ചതിന് പിന്നാലെ സിപിഐഎം പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു. തൃശൂര്‍ അവിണിശേരിയിലും പത്തനംതിട്ട കോട്ടാങ്ങലിലും തിരുവനന്തപുരം പാങ്ങോടും സിപിഐഎം പ്രസിഡന്റുമാര്‍ രാജിവെച്ചു. യുഡിഎഫ് പിന്തുണയോടെയാണ് അവിണിശേരിയിലും തിരുവന്‍വണ്ടൂരിലും ജയം. കോട്ടാങ്ങലിലും പാങ്ങോടും എസ്ഡിപിഐ ആണ് സിപിഐഎമ്മിനെ പിന്തുണച്ചത്.
അതേസമയം, ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സിപിഐഎമ്മിലെ സൗമ്യ രാജും ജയമ്മയും പങ്കുവെയ്ക്കും. രണ്ടരവര്‍ഷം വീതം ഇരുവര്‍ക്കും അധ്യക്ഷപദവി നല്‍കും. ജയമ്മയെ അധ്യക്ഷയാക്കാത്തത് പരസ്യപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.